വി​ഘ​ട​ന​വാ​ദി നേ​താ​വ് യാ​സീ​ൻ മാ​ലി​ക് ആ​ശു​പ​ത്രി​യി​ൽ

07:18 PM Jul 27, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: തീ​ഹാ​ർ ജ​യി​ലി​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച് വരികയായിരുന്ന കാ​ഷ്മീ​രി വി​ഘ​ട​ന​വാ​ദി നേ​താ​വ് യാ​സീ​ൻ മാ​ലി​കി​നെ ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജീ​വ​പ​ര്യ​ന്തം ഏ​കാ​ന്ത ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മാ​ലി​ക് കാ​ഷ്മീ​രി​ലെ നി​ര​വ​ധി തീ​വ്ര​വാ​ദ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

താ​ൻ പ്ര​തി​യാ​യ കേ​സു​ക​ളി​ൽ ശ​രി​യാ​യ രീ​തി​യി​ല​ല്ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ശ​നി​യാഴ്ച മു​ത​ൽ മാ​ലി​ക് ജ​യി​ലി​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​മാ​യി മാ​ലി​ക്കി​ന് ജ​യി​ലി​ൽ ഐ​വി ഫ്ളൂ​യി​ഡ് ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ സ്ഥി​തി മെ​ച്ച​പ്പെ​ടാ​ത്ത​തി​നാ​ൽ ആ​ശു​പ്ര​തി​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

2017-ൽ ​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്ക് പ​ണം കൈ​മാ​റി എ​ന്ന കേ​സി​ൽ 2019 മു​ത​ൽ
ക​സ്റ്റ​ഡി​യി​ലാ​ണ് മാ​ലി​ക്.