ദോഹ: ഖത്തര്‍ ലോകകപ്പിനായുള്ള വൊളന്റിയറാവാനുള്ള രജിസ്ട്രേഷന്റെ സമയപരിധി ജൂലൈ 31 നു അവസാനിക്കും. 20,000 പേരെയാണ് ഫിഫ ഇതിനായി തെരഞ്ഞെടുക്കുന്നത്. ഫിഫ വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ലോകകപ്പിന്റെ നൂറു ദിന കൗണ്ട് ഡൗണിന് തുടക്കമാകുന്ന ഓഗസ്റ്റ് 13നു മുന്‍പായി അപേക്ഷകരുടെ ഇന്റർവ്യൂകള്‍ പൂര്‍ത്തിയാക്കുമെന്ന് ഫിഫ അറിയിച്ചു.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ എട്ടു സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
സ്റ്റേഡിയങ്ങള്‍, പൊതുഗതാഗത മേഖലകള്‍, ഹോട്ടലുകള്‍, ഫാന്‍ സോണ്‍ തുടങ്ങിയ നിരവധി മേഖലകളില്‍ വൊളന്റിയര്‍ സേവനം ആവശ്യമുണ്ട്. ഇതുവരെ 170ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ അപേക്ഷകള്‍ ലഭിച്ചു.
ലോകകപ്പിനു 20,000 വൊളന്റിയര്‍മാര്‍; 31 വരെ അപേക്ഷിക്കാം
07:18 PM Jul 27, 2022 | Deepika.com