ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ച നാല് ലോക്സഭ എംപിമാരെ അച്ചടക്കം പാലിക്കുമെന്ന് ഉറപ്പു നൽകിയാൽ തിരിച്ചെടുക്കാമെന്ന് കേന്ദ്ര സർക്കാർ. കോണ്ഗ്രസ് എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി, മാണിക്കം ടാഗോർ എന്നിവരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
ചെയറിന് നേരെ പ്ലക്കാർഡുയർത്തി മുദ്രാവാക്യം മുഴക്കിയതിനു ചൊവ്വാഴ്ചയാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
അതേസമയം സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയോ പ്ലക്കാർഡ് ഉയർത്തുകയോ ചെയ്യില്ലെന്ന് ഉറപ്പ് നൽകിയാൽ അച്ചടക്ക നടപടി പിൻവലിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനത്തോട് പ്രതികൂലമായാണ് പ്രതിപക്ഷം പ്രതികരിച്ചത്. ഒത്തുതീർപ്പിനില്ലെന്നും സസ്പെൻഷൻ പിൻവലിക്കും വരെ പ്രതിഷേധ സമരം തുടരുമെന്നും പ്രതിപക്ഷം അറിയിച്ചു.
മിണ്ടാതിരുന്നാൽ സസ്പെൻഷൻ പിൻവലിക്കാം
07:19 PM Jul 27, 2022 | Deepika.com