തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ രാജ്ഭവനു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. കേന്ദ്ര സർക്കാർ രാഷ്ട്രീയമായി കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡൽഹിയിലും പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു.
വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ
02:55 PM Jul 27, 2022 | Deepika.com