ട്വന്‍റി-20ക്കും രാഹു​ല്‍ ഇ​ല്ല; താരത്തിനു പ​ര​മ്പ​ര ന​ഷ്ട​മാ​കും

02:58 PM Jul 27, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: വെ​സ്റ്റ് ഇ​ന്‍​ഡീ​സിന് എ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യും കെ.​എ​ല്‍ രാ​ഹു​ലി​ന് ന​ഷ്ട​മാ​കും. അഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര ജൂ​ലൈ 29-നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര​യി​യി​ലും സ്റ്റാ​ര്‍ ഓ​പ്പ​ണ​ര്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നി​ല്ല. ട്വ​ന്‍റി-20 ടീ​മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രോ​ഗം പൂ​ര്‍​ണ​മാ​യി മാ​റാ​ത്ത​തി​നാ​ല്‍ താ​ര​ത്തി​ന് ബി​സി​സി​ഐ വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ വ​ല​തു കാ​ല് ഞ​ര​മ്പി​ന് പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​ടു​ത്ത മാ​സം 18ന് ​ആ​രം​ഭി​ക്കു​ന്ന സിം​ബാബ്‌വെക്കെതിരായ പര​മ്പ​ര​യി​ല്‍ താ​രം തി​രി​ച്ചെ​ത്തും.