ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഇന്നും ഹാജരായി. മക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് സോണിയ എത്തിയത്. മൂന്നാം ദിവസമാണ് സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്.
ചൊവ്വാഴ്ചയും സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമയുടെ അടുത്തുനിന്ന് വിജയ് ചൗക്കിലേക്കു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
സോണിയാ ഗാന്ധി ഇഡിയ്ക്ക് മുന്നിൽ ഹാജരായി
11:42 AM Jul 27, 2022 | Deepika.com