"കു​ര​ങ്ങു​പ​നി​യു​ടെ പേ​ര് മാ​റ്റ​ണം'

11:24 AM Jul 27, 2022 | Deepika.com
ന്യൂ​യോ​ർ​ക്ക്: ലോ​ക​മെ​ങ്ങും ആ​ശ​ങ്ക പ​ര​ത്തു​ന്ന "കു​ര​ങ്ങു​പ​നി'യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ന്യൂ​യോ​ർ​ക്ക് ന​ഗ​ര ഭ​ര​ണ​കൂ​ടം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യോ​ട് അ​ഭ്യ​ർ​ഥിച്ചു.

രോ​ഗ​ത്തി​ന്‍റെ പേ​ര് വം​ശീ​യ​മാ​യ മു​ൻ​ധാ​ര​ണ പ​ര​ത്താ​ൻ കാ​ര​ണ​മാ​കു​ന്നെ​ന്നും വേ​ർ​തി​രി​വ് ഭ​യ​ന്ന് ജ​നം ചി​കി​ത്സ തേ​ടു​ന്ന​തി​ൽ വി​മു​ഖ​ത കാ​ട്ടു​ന്നു​വെ​ന്നും ന്യൂ​യോ​ർ​ക്ക് ന​ഗ​ര ഭ​ര​ണ​കൂ​ടം പ​റ​ഞ്ഞു.

രോ​ഗ​ത്തി​ന്‍റെ പേ​ര് ചൂ​ണ്ടി​ക്കാ​ട്ടി വം​ശീ​യ​വാ​ദി​ക​ൾ ക​റു​ത്ത വ​ർ​ഗ​ക്കാ​രെ​യും ലൈം​ഗി​ക ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ദ്രോ​ഹി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ രോ​ഗം ബാ​ധി​ച്ച 1,092 പേ​രെ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ര​ണ​കൂ​ടം ഇ​ത്ത​ര​മൊ​രാ​വ​ശ്യം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.