ന്യൂയോര്‍ക്ക്: മള്‍ട്ടിനാഷണല്‍ ഇകൊമേഴ്സ് സ്ഥാപനമായ ഷോപിഫൈ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടുന്നു. 10,000-ത്തിലധികം തൊഴിലാളികളുള്ള ഷോപിഫൈയുടെ തീരുമാനം 1,000-ത്തോളം പേരുടെ തൊഴില്‍ നഷ്ടമാക്കും.
ഓണ്‍ലൈന്‍ ഷോപ്പിംഗ് കുതിച്ചുയര്‍ന്ന കോവിഡ് കാലത്ത് ഷോപിഫൈയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം കമ്പനിയുടെ ഓഹരികള്‍ 73 ശതമാനം ഇടിഞ്ഞു. സാമ്പത്തിക മാന്ദ്യവും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതുമാണ് കമ്പനിയുടെ വരുമാനം ഇടിവുണ്ടാക്കിയത്.
ജീവനക്കാരെ പിരിച്ചുവിടുന്ന ഷോപിഫൈയുടെ തീരുമാനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 14 ശതമാനം ഇടിവുണ്ടായി.
ഓഹരി കൂപ്പുകുത്തി; 10 ശതമാനം ജീവനക്കാരെ പറഞ്ഞുവിട്ടു ഷോപിഫൈ
11:10 AM Jul 27, 2022 | Deepika.com