2025-ലെ ​വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ഇ​ന്ത്യ വേ​ദി​യാ​കും

11:20 AM Jul 27, 2022 | Deepika.com
ദു​ബാ​യി: 2025-ലെ ​വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ഇ​ന്ത്യ വേ​ദി​യാ​കു​മെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു. എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന 31 മ​ത്സ​ര​ങ്ങ​ളു​ള്ള ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ക്ര​മം പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

ഇ​ന്ത്യ മൂ​ന്ന് ത​വ​ണ വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് വേ​ദി​യാ​യി​ട്ടു​ണ്ട്.2013-​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത്.

2024-ലെ ​വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ക്കു​മെ​ന്നും ഐ​സി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്. 10 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന 23 മ​ത്സ​ര​ങ്ങ​ളു​ള്ള ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ക. ബം​ഗ്ലാ​ദേ​ശ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ആ​ദ്യ​ത്തെ വ​നി​താ ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റാ​യി​രി​ക്കും ഇ​ത്.

വ​നി​താ ക്രി​ക്ക​റ്റി​ലെ മ​റ്റു ര​ണ്ട് ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ വേ​ദി​ക​ളും ഐ​സി​സി പ്ര​ഖ്യാ​പി​ച്ചു. 2026-ലെ ​ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഇം​ഗ്ല​ണ്ടി​ലും പ്ര​ഥ​മ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ട്വ​ന്‍റി-20 ശ്രീ​ല​ങ്ക​യി​ലും ന​ട​ക്കും.