ശ്രീനഗർ: ദക്ഷിണ കാഷ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ബ്രായിഹാർദ് കത്പോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു.
ബുധനാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പുണ്ടായതായി കാഷ്മീർ സോൺ പോലീസ് അറിയിച്ചു. പ്രദേശം സൈന്യം വളഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കുൽഗാമിൽ ഏറ്റുമുട്ടൽ; പ്രദേശം സൈന്യം വളഞ്ഞു
07:28 AM Jul 27, 2022 | Deepika.com