ഗു​ജ​റാ​ത്തി​ലെ വ്യാ​ജ​മ​ദ്യ ദു​ര​ന്തം; ബി​ജെ​പി ആ​സ്ഥാ​ന​ത്തേ​ക്ക് ആം ​ആ​ദ്മി​യു​ടെ പ്ര​തി​ഷേ​ധം

06:00 AM Jul 27, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ വ്യാ​ജ മ​ദ്യ​ദു​ര​ന്ത​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡ​ല്‍​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തേ​ക്ക് ആം ​ആ​ദ്മി പാ​ര്‍​ട്ടി ഇ​ന്ന് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തും. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തു​ക.

അ​തേ​സ​മ​യം, ഗു​ജ​റാ​ത്തി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 37 ആ​യി. ബോ​താ​ദ് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച മ​ദ്യം ക​ഴി​ച്ച​വ​രാ​ണു മ​രി​ച്ച​ത്. അ​ത്യ​ന്തം മാ​ര​ക​മാ​യ മീ​ഥൈ​ൽ ആ​ൽ​ക്ക​ഹോ​ൾ ഉ​പ​യോ​ഗി​ച്ചാ​ണു മ​ദ്യം നി​ർ​മി​ച്ച​തെ​ന്നു ഡി​ജി​പി ആ​ശി​ഷ് ഭാ​ട്യ പ​റ​ഞ്ഞു.