ഹൈദരാബാദ്: മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഹൈദരാബാദിലാണ് സംഭവം. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ചയാണ് സംഭവം. റോഡില്‍ കൂടി പോകുകയായിരുന്ന യുവതിയുടെ മാലയാണ് ബൈക്കിലെത്തിയ രണ്ട് പേര് ചേര്‍ന്ന് കവര്‍ന്നത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.
ഇവരെ പ്രതികൂടുന് ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കളിലൊരാള് കൈയിലിരുന്ന കത്തിയെടുത്ത് പോലീസുകാരനെ കുത്തിയത്. സംഭവത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപെട്ടു. ഇവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മോഷ്ടാവിന്റെ കുത്തേറ്റ് പോലീസുകാരന് പരിക്ക്
05:15 AM Jul 27, 2022 | Deepika.com