യോർക്ക്ഷെയർ: യൂറോ കപ്പ് വനിതാ ഫുട്ബോളിന്റെ ഫൈനലിൽ സ്ഥാനമുറപ്പിച്ച് ഇംഗ്ലണ്ട്. ഷെഫീൽഡിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇംഗ്ലീഷ് വനിതകൾ തകർത്തു.
ബേത്ത് മെഡ് (34), ലൂസി ബ്രൗൺ (48), അലിസിയ റുസോ (68), ഫ്രാൻ കിർബി (76) എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടിയത്. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ജർമനിയും ഫ്രാൻസും ഏറ്റുമുട്ടും.
യൂറോ കപ്പ്: സ്വീഡനെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ
07:27 AM Jul 27, 2022 | Deepika.com