വീ​ട്ടി​ലെ ക​റ​ണ്ട് ബി​ല്ല് 3,419 കോ​ടി രൂപ; തു​ക ക​ണ്ട​യാ​ൾ ബോ​ധ​ര​ഹി​ത​നാ​യി

02:14 AM Jul 27, 2022 | Deepika.com
ഗ്വാ​ളി​യാ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യാ​ര്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യ്ക്ക് 3,419 കോ​ടി രൂ​പ​യു​ടെ ക​റ​ണ്ട് ബി​ല്ല്. തു​ക ക​ണ്ട ഞെട്ടിയ വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​തൃ​പി​താ​വ് ബോ​ധ​ര​ഹി​ത​നാ​യി. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തു‌‌​ട​ർ​ന്ന് കു​ടും​ബം അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​തോ​ടെ, മാ​നു​ഷി​ക​മാ​യി സം​ഭ​വി​ച്ച അ​ബ​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ച്ച് 1,300 രൂ​പ​യു​ടെ ശരിയായ ബി​ല്ല് ഇ​വ​ർ​ക്ക് ന​ൽ​കി. ഗ്വാ​ളി​യാ​ർ ന​ഗ​ര​ത്തി​ലെ ശി​വ് വി​ഹാ​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഗു​പ്ത കു​ടും​ബ​ത്തി​നാ​ണ് കൈ​പ്പി​ഴ​യെ തു​ട​ർ​ന്ന് 3,419 കോ​ടി രൂ​പ​യു​ടെ ക​റ​ണ്ട് ബി​ല്ല് ല​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.