തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു

04:39 PM Jul 26, 2022 | Deepika.com
പാലക്കാട്: ഒറ്റപ്പാലത്ത് തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. മീറ്റ്‌ന സ്വദേശി രശ്മിയാണ് മരിച്ചത്.

വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടയിലാണ് തലയില്‍ തേങ്ങ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.