ഗാസിയാബാദ്: അവിഹിതബന്ധം സംശയിച്ച് യുവാവ് വിധവയായ സഹോദരഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി.
ജാനി മേഖലയിലെ ഖാൻപൂർ ഗ്രാമത്തിൽ വസിക്കുന്ന ട്വിങ്കിൾ(25) എന്ന യുവതിയാണ് ഭർതൃസഹോദരൻ അഭിഷേകിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ട്വിങ്കിളിന്റെ മുറിയിൽ അതിക്രമിച്ചു കയറിയ അഭിഷേക് കൈയിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് തലയിൽ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുടെ ഭർത്താവ് ഗൗരവ് 2021-ൽ വാഹനാപകടത്തിൽ മരണപ്പെട്ടതിന് ശേഷം അഭിഷേകിന് ഇവരുടെ മേൽ സംശയം ഉടലെടുത്തിരുന്നു. അടുത്ത നാളുകളിൽ യുവതി തുടർച്ചയായി മൊബൈൽ ഫോണ് ഉപയോഗിക്കുന്നത് അഭിഷേകിനെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു.
അഭിഷേകിനെ കസ്റ്റഡിയിൽ എടുത്തതായും യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചതായും പോലീസ് അറിയിച്ചു.
സംശയരോഗം: യുവതിയെ ഭർതൃസഹോദരൻ കൊലപ്പെടുത്തി
04:35 PM Jul 26, 2022 | Deepika.com