ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും എംപിമാരും ഉള്ള ഡൽഹിയിലെ കിങ്സ്വെ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ച എന്എസ്യുഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ മാര്‍ച്ച് നടത്തിയതോടെയാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ ഉള്‍പ്പെടെയുള്ള 50 എംപിമാര്‍ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
കേരളത്തില്‍നിന്നുള്ള എംപിമാരായ ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, കെ. മുരളീധരന്, രമ്യ ഹരിദാസ്, ടി.എന്‍. പ്രതാപന് എന്നിവരും പോലീസ് കസ്റ്റഡിയിലാണ്. സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇവരെ വിട്ടയയ്ക്കൂ എന്നാണ് വിവരം.
രാഹുല്‍ ഗാന്ധിയുള്ള പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം; പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
03:42 PM Jul 26, 2022 | Deepika.com