ഇ​ന്ന് കാ​ര്‍​ഗി​ല്‍ വി​ജ​യ​ദി​നം; ധീ​ര​സൈ​നി​ക​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി​യും സേ​നാ​ത​ല​വ​ന്‍​മാ​രും

01:41 PM Jul 26, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ പാ​ക്കി​സ്ഥാ​നു​മേ​ല്‍ ഇ​ന്ത്യ വി​ജ​യം നേ​ടി​യ​തി​ന്‍റെ 23ാം വാ​ര്‍​ഷി​ക​ദി​ന​മാ​യ ഇ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ദേ​ശീ​യ യു​ദ്ധ സ്മാ​ര​ക​ത്തി​ലെ​ത്തി വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​സൈ​നി​ക​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

ക​ര​സേ​നാ​മേ​ധാ​വി ജ​ന​റ​ല്‍ മ​നോ​ജ് പാ​ണ്ഡെ, നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ല്‍ ആ​ര്‍.​ഹ​രി​കു​മാ​ര്‍, വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ര്‍​മാ​ര്‍​ഷ​ല്‍ വി.​ആ​ര്‍.ചൗ​ധ​രി എ​ന്നി​വ​രും പ്ര​തി​രോ​ധമ​ന്ത്രി​യ്ക്കൊ​പ്പ​മെ​ത്തി വീ​ര​ച​ര​മം പ്രാ​പി​ച്ച സൈ​നി​ക​ര്‍​ക്ക് പു​ഷ്പ​ച​ക്ര​മ​ര്‍​പ്പി​ച്ചു. കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് ദ്രാ​സി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ലും ജ​മ്മു​വി​ലും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വും സൈ​നി​ക​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ട്വീ​റ്റ് ചെ​യ്തു.