കാട്ടുപന്നി ഓടിച്ചിട്ടു കുത്തി; കോന്നിയിൽ നാലു പേർക്ക് പരിക്ക്

01:14 PM Jul 26, 2022 | Deepika.com
കോന്നി: പത്തനംതിട്ട കോന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. കോന്നി അട്ടച്ചാക്കലിലാണ് സംഭവം. സജി കുമാർ, ബാബു, ബിന്ദു, മോളി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്നി ഓടിച്ചിട്ട് കുത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.