"മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ പാ​ച​ക​വാ​ത​ക വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു'

01:12 PM Jul 26, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ ന​യ​ങ്ങ​ൾ രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം വ​കു​പ്പ് മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പൂ​രി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വി​ച്ചു.

രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക വി​ല ലോ​ക​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ളി​ലൊ​ന്നാ​ണെ​ന്നും ആ​ഗോ​ള വി​ല വ​ർ​ധ​ന​യു​മാ​യി തു​ല​നം ചെ​യ്താ​ൽ ഇ​ന്ത്യ​യി​ലെ നി​ര​ക്കു​വ​ർ​ധ​ന തു​ച്ഛ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ "സി​റ്റി​സ​ൻ ഫ​സ്റ്റ്' ന​യ​ങ്ങ​ൾ മൂ​ലം രാ​ജ്യ​ത്തെ എ​ൽ​പി​ജി നി​ര​ക്കു​ക​ൾ പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​തി​നെ​ക്കാ​ൾ കു​റ​വാ​ണെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​ക​ണ​ക്ക് വി​ശ​ദ​മാ​ക്കു​ന്ന വി​വ​ര​ചി​ത്ര​വും മ​ന്ത്രി പു​റ​ത്തു​വി​ട്ടു.

ഇ​ന്ധ​ന വി​ല​യെ​പ്പ​റ്റി​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യ​വെ​യാ​ണ് മ​ന്ത്രി ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.