സോണിയ ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ തുടങ്ങി

12:38 PM Jul 26, 2022 | Deepika.com
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ഹാജരായി. എഐസിസി ആസ്ഥാനത്തുനിന്നും പുറപ്പെട്ട സോണിയ ഗാന്ധിക്ക് അഭിവാദ്യം അർപ്പിക്കാൻ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് എത്തിയത്. സോണിയയ്ക്കൊപ്പം രാഹുലും പ്രിയങ്കയും ഇഡി ഓഫീസിൽ എത്തിയിട്ടുണ്ട്.

അതേസമയം, സോണിയയെ ഇഡി ഇന്നും വീണ്ടും ചോദ്യംചെയ്യുന്നതിനെതിരേ രാജ്യവ്യാപക സത്യഗ്രഹത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിർദേശം.

കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു. ഡൽഹിയിലെ സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. കേസിൽ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ ഇഡി ചോദ്യംചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് മൂന്നു മണിക്കൂർ മാത്രമാണ് ചോദ്യംചെയ്തത്.