ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ വെടിവയ്പ്. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഭവന രഹിതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
വാൻകൂവറിൽ നിന്ന് 25 മൈൽ അകലെയുള്ള ലാംഗ്ലി ഡൗൺടൗണിൽ ആണ് വെടിവയ്പുണ്ടായത്. തോക്കുധാരി രണ്ടു പേരെ വെടിവച്ച് കൊലപ്പെടുത്തി. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് വെടിവച്ച് കൊന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രദേശവാസികൾ വീടുകളിൽ നിന്നും അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് അധികൃതർ അറിയിച്ചു.
കാനഡയിൽ വെടിവയ്പ്; അക്രമിയടക്കം മൂന്നു പേർ കൊല്ലപ്പെട്ടു
11:37 AM Jul 26, 2022 | Deepika.com