ഭാ​വി തീ​രു​മാ​നി​ക്ക​ണം; റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​റി​ൽ തി​രി​ച്ചെ​ത്തി

04:49 AM Jul 26, 2022 | Deepika.com
മാ​ഞ്ച​സ്റ്റ​ർ: പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ വീ​ണ്ടും മാ​ഞ്ച​സ്റ്റ​റി​ൽ എ​ത്തി. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ ടെ​ൻ ഹാ​ഗു​മാ​യി റൊ​ണാ​ൾ​ഡോ ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പു​തി​യ സീ​സ​ണി​ൽ ക്ല​ബ് വി​ടാ​ൻ റൊ​ണാ​ൾ​ഡോ​യു​ടെ ഏ​ജ​ന്‍റ് നി​ര​ന്ത​രം ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ടെ​ൻ ഹാ​ഗ് റൊ​ണാ​ൾ​ഡോ ക്ല​ബ് വി​ടി​ല്ല എ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ൽ​ക്കി​ല്ല എ​ന്നും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

യു​ണൈ​റ്റ​ഡ് വി​ടാ​നൊ​രു​ങ്ങു​ന്ന റൊ​ണാ​ൾ​ഡോ​യെ സ്വ​ന്ത​മാ​ക്കാ​ൻ നി​ല​വി​ൽ ഒ​രു ക്ല​ബ്ബും രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല. ടെ​ൻ ഹാ​ഗും റൊ​ണാ​ൾ​ഡോ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​കും റൊ​ണാ​ൾ​ഡോ​യു​ടെ ഭാ​വി എ​ന്താ​കും എ​ന്ന് തീ​രു​മാ​നി​ക്കു​ക.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നൊ​പ്പം പ്രീ ​സീ​സ​ൺ ടൂ​റി​ൽ റൊ​ണാ​ൾ​ഡോ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​നി​യും സ​മ​യം വേ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ പ്രീ​സീ​സ​ൺ ടൂ​റി​ൽ നി​ന്ന് മാ​റി നി​ന്ന​ത്.