സംസ്ഥാനത്ത് ഇ​ഡി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹം ഇ​ന്ന്

07:57 AM Jul 26, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യാ​ഗാ​ന്ധി എം​പി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കി​ഴ​ക്കേ​കോ​ട്ട ഗാ​ന്ധി​പാ​ർ​ക്കി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ​ത്യ​ഗ്ര​ഹം ന​ട​ത്തും. രാ​വി​ലെ 10 ന് ​സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​റി​യി​ച്ചു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ, എം​എ​ൽ​എ​മാ​ർ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ, നേ​താ​ക്ക​ൾ, മ​ണ്ഡ​ല​ത​ലം വ​രെ​യു​ള്ള പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക​സം​ഘ​ട​നാ നേ​താ​ക്ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കൗ​ണ്‍​സി​ല​ർ​മാ​ർ, സ​ഹ​ക​ര​ണ​സം​ഘം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കും.