കോൽക്കത്ത: അധ്യാപക നിയമന കോഴക്കേസിൽ മന്ത്രി പാർഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെറ്റ് ആരു ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും അഴിമതിയെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും മമത പറഞ്ഞു.
വിഷയത്തിൽ തനിക്കെതിരേ നടക്കുന്നത് അപവാദ പ്രചാരണങ്ങളാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്റെ പാർട്ടിയെ തകർക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.
അതേസമയം, അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയെ ചികിത്സക്കായി ഭുവനേശ്വർ എയിംസിലേക്ക് മാറ്റി. കോൽക്കത്ത ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് എയിംസിലേക്ക് മാറ്റിയത്. ഇഡിയുടെ ഹർജിയിലാണ് നടപടി.
"അഴിമതിയെ പിന്തുണയ്ക്കില്ല': മന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി മമത
09:26 PM Jul 25, 2022 | Deepika.com