ചി​ന്ത​ന്‍ ശി​ബി​രം: പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ല്‍ ക​ടു​ത്ത വി​ഷ​മ​മെ​ന്ന് മു​ല്ല​പ്പ​ള്ളി

10:30 PM Jul 25, 2022 | Deepika.com
കോഴിക്കോട്: ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിയാതിരുന്നതില്‍ കടുത്ത വിഷമമുണ്ടെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അത്യന്തം ഹൃദയ വേദനയോടെയാണ് ശിബിരത്തില്‍നിന്ന് വിട്ടുനിന്നത്. എന്നാൽ, ഇതു സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പരിപാടിയിൽനിന്ന് വിട്ടുനിന്നതിന്‍റെ കാരണങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ താത്പര്യമില്ല. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ ആ നിലക്ക് കൈകാര്യം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

താനുമായി അടുത്തുനില്‍ക്കുന്നവര്‍ക്കു പോലും തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. പാര്‍ട്ടി കൂറുള്ള, സത്യസന്ധനായ ഒരു പ്രവര്‍ത്തകന്‍ എന്ന നിലക്ക് അവരെ ശരിയായ കാരണം ബോധ്യപ്പെടുത്താനാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പാര്‍ട്ടിയിലെ ഒരു നേതാവിനോടും വ്യക്തിപരമായ വൈരാഗ്യമില്ല. ആശയപരമായ വിയോജിപ്പുകള്‍ മാത്രമാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.