കൂ​ടു​ത​ല്‍ കു​ര​ങ്ങു​പ​നി കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

06:24 PM Jul 25, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ കു​ര​ങ്ങു​പ​നി കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​നാ​വ​ശ്യ ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​ത്തി​ന് വ്യാ​പ​ന​ശേ​ഷി കു​റ​വാ​ണെ​ങ്കി​ലും ഇ​നി​യും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നാ​ണ് സാ​ധ്യ​ത.

ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. എ​ല്ലാ ജി​ല്ല​ക​ളി​ലും ഐ​സൊ​ലേ​ഷ​നു പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. കൊ​ല്ലം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് മ​റ്റ് ര​ണ്ട് രോ​ഗി​ക​ളു​ള്ള​ത്.

യു​എ​ഇ​യി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ല്ലാം അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.