ടി.​എ​ൻ. പ്ര​താ​പ​നും ര​മ്യ ഹ​രി​ദാ​സി​നും ഉ​ൾ​പ്പെ​ടെ നാ​ല് എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

08:38 PM Jul 25, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, ര​മ്യ ഹ​രി​ദാ​സ്, മാ​ണി​ക്കം ടാ​ഗോ​ർ, ജോ​തി​മ​ണി എ​ന്നി​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ ലോ​ക്സ​ഭ​യി​ൽ പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് ന​ട​പ​ടി. മ​ൺ​സൂ​ൺ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ സ​സ്പെ​ൻ​ഷ​ൻ തു​ട​രും.

പാ​ർ​ല​മെ​ന്‍റി​ൽ പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് നേ​ര​ത്തെ വി​ല​ക്കി​യി​രു​ന്നു. ഈ ​വി​ല​ക്ക് മ​റി​ക​ട​ന്ന​തി​നാ​ണ് എം​പി​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ജി​എ​സ്ടി വ​ർ​ധ​ന​വും വി​ല​ക്ക​യ​റ്റ​വും ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ഇ​ന്ന് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​ത് സ്പീ​ക്ക​ർ ത​ള്ളി​യ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷ എം​പി​മാ​ർ പ്ല​ക്കാ​ർ​ഡു​മാ​യി സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ലോ​ക്സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​തു​മു​ത​ൽ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.