ആന പിന്നീട് റോഡിൽനിന്നു മാറാതെ വന്നതോടെ ലോറിയിലെ ജീവനക്കാരൻ വാഹനത്തിൽനിന്നും കരിന്പ് കെട്ടുകൾ എടുത്ത് ആനയ്ക്ക് ഇട്ടുകൊടുക്കുന്നതും കാണാം. ഇതോടെയാണ് ആന റോഡിൽനിന്നു മാറുന്നത്.
വന്യമൃഗങ്ങൾക്ക് ഇത്തരത്തിൽ ഭക്ഷണം നൽകുന്നത് ശരിയല്ലെന്നും പ്രവീണ്‍ പറഞ്ഞു. ഇങ്ങനെ ഭക്ഷണം നൽകിയാൽ മൃഗങ്ങൾ കാട് ഇറങ്ങി നാട്ടിലേക്ക് വരാൻ സാധ്യതയുണ്ടെന്നും പ്രവീണ്‍ കൂട്ടിച്ചേർത്തു.