വൈക്കം: നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ രാധിക ശ്യാം വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി സുശീല എം. നായരെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. 11 വോട്ടുകൾ രാധികയ്ക്കും 10 വോട്ട് സുശീലയ്ക്കും ലഭിച്ചു.
ബിജെപി സ്ഥാനാർഥി ഒ. മോഹനകുമാരിക്ക് നാല് വോട്ടുകൾ ലഭിച്ചു. സിപിഎം വിമത എ.സി. മണിയമ്മ എൽഡിഎഫിനു അനുകൂലമായി വോട്ട് ചെയ്തപ്പോൾ സ്വതന്ത്രനായ അയ്യപ്പൻ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
നഗരസഭ 15-ാം വാർഡിൽ നിന്ന് കോൺഗ്രസ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട രാധികയ്ക്ക് യുഡിഎഫിലെ ധാരണ പ്രകാരം ഒരു വർഷമാണ് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. 26 അംഗ കൗൺസിലിൽ യുഡിഎഫിന് 11 അംഗങ്ങളും എൽ ഡി എഫിന് ഒൻപത് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണുള്ളത്. ഇവർക്ക് പുറമെ സിപിഎം വിമതയും ഒരു സ്വതന്ത്രനുമുണ്ട്.
വൈക്കം നഗരസഭാ ഭരണം യുഡിഎഫിന്; രാധിക ചെയർപേഴ്സൺ
03:10 PM Jul 25, 2022 | Deepika.com