ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷം വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ല്‍

02:58 PM Jul 25, 2022 | Deepika.com
മും​ബൈ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷം വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ല്‍. സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

ശി​വ​സേ​ന​യു​ടെ ഔ​ദ്യോ​ഗി​ക​പ​ക്ഷ​മാ​ണെ​ന്നു തെ​ളി​യി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഓഗസ്റ്റ് എട്ടിനകം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ശി​വ​സേ​ന​യി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും നോ​ട്ടീ​സ് അ​യ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്ധ​വ് പ​ക്ഷം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​ങ്ങ​ളാ​ണ് ഔ​ദ്യോ​ഗി​ക​പ​ക്ഷ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ വി​ഭാ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ഭൂ​രി​പ​ക്ഷം എം​എ​ല്‍​എ​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും പി​ന്തു​ണ ത​ങ്ങ​ള്‍​ക്കാ​ണെ​ന്ന വാ​ദം ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് ഷി​ന്‍​ഡെ പ​ക്ഷം ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

ഇ​തി​നു​പി​ന്നാ​ലെ ത​ങ്ങ​ളാ​ണ് ഔ​ദ്യോ​ഗി​ക​പ​ക്ഷ​മെ​ന്ന് വ്യ​ക്ത​മാ​ക്കി താ​ക്ക​റെ വി​ഭാ​ഗ​വും ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഔ​ദ്യോ​ഗി​ക​പ​ക്ഷ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട​ത്.