വീ​ടി​നു മു​ന്നി​ൽ മൂ​ത്ര​മൊ​ഴി​ച്ച​തു ചോ​ദ്യം ചെ​യ്ത വീ​ട്ടു​ട​മ​യെ മ​ർ​ദി​ച്ചു; പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

12:57 PM Jul 25, 2022 | Deepika.com
കോ​ട്ട​യം: വീ​ടി​നു മു​ന്നി​ൽ മൂ​ത്ര​മൊ​ഴി​ച്ച​തു ചോ​ദ്യം ചെ​യ്ത വീ​ട്ടു​ട​മ​യെ മ​ർ​ദ്ദി​ച്ച പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ച​ങ്ങ​നാ​ശേ​രി ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ നി​ബാ​സ്, പ്ര​ശാ​ന്ത്, ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ലെ സി​പി​ഒ ജെ​ബി​ൻ എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ഇ​വ​ർ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കി​ളി​മാ​നൂ​രി​ലെ വീ​ടി​നു മു​ന്നി​ൽ മൂ​ത്ര​മൊ​ഴി​ച്ച​ത് വീ​ട്ടു​ട​മ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഇ​വ​ർ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ വീ​ട്ടു​ട​മ​യെ മ​ർ​ദി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കി​ളി​മാ​നൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.