യു​പി​യി​ലെ എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് മ​ര​ണം

11:06 AM Jul 25, 2022 | Deepika.com
ല​ക്‌​നോ: യു​പി​യി​ലെ പൂ​ര്‍​വാ​ഞ്ച​ല്‍ എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ ഡ​ബി​ള്‍ ഡ​ക്ക​ര്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ര്‍ മ​രി​ച്ചു. 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇതിൽ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ല​ക്‌​നോ​വി​ല്‍ നി​ന്നു 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ബ​ര​ബാ​ങ്കി ജി​ല്ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രേ സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടമുണ്ടായത്. ഡ​ല്‍​ഹി​യി​ല്‍​നി​ന്നു ബി​ഹാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ ല​ക്‌​നോ​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.