ദ്രൗപദി മുർമു ഇന്ന് അധികാരമേൽക്കും

06:19 AM Jul 25, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 15-ാമ​ത് രാ​ഷ്‌​ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്. രാ​വി​ലെ 10.15ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റീസ് എ​ൻ.​വി. ര​മ​ണ രാ​ഷ്‌​ട്ര​പ​തി​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

രാ​ഷ്‌​ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹം പ​ത്തുമ​ണി​യോ​ടെ പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ പ്ര​വേ​ശി​ക്കും. പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ എ​ത്തു​ന്ന രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ​യും നി​യു​ക്ത രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ​യും രാ​ജ്യ​സ​ഭാ, ലോ​ക്സ​ഭാ അ​ധ്യ​ക്ഷ​ന്മാ​രും ചീ​ഫ് ജ​സ്റ്റീസും ചേ​ർ​ന്നു സ്വീ​ക​രി​ക്കും. നി​യു​ക്ത രാ​ഷ്‌​ട്ര​പ​തി​ക്ക് സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം കൈ​മാ​റു​ന്ന ചീ​ഫ് ജ​സ്റ്റീസ് തു​ട​ർ​ന്ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

സ​ത്യ​പ്ര​തി​ജ്ഞ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ രാ​ഷ്‌​ട്ര​പ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​രോ​ഹ​ണ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന 21 ഗ​ണ്‍ സ​ല്യൂ​ട്ടു​ക​ൾ ന​ൽ​കും. തു​ട​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ സ​ത്യ​പ്ര​തി​ജ്ഞാ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കും.