ജിദ്ദ: സൗദിയിൽ കോവിഡ് രോഗബാധ കുറയുന്നു. പുതുതായി 376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 660 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,07,591 ഉം രോഗമുക്തരുടെ എണ്ണം 7,91,438 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,239 ആണ്. നിലവിൽ 6,914 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 148 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ കോവിഡ് രോഗബാധ കുറഞ്ഞു; പുതുതായി 376 കേസുകൾ
05:35 AM Jul 25, 2022 | Deepika.com