‌അ​ടി​ത്ത​റ​യി​ട്ട് സ‌​ഞ്ജു, ശ്രേ​യ​സ്; ക​ത്തി​ക്ക​യ​റി അ​ക്സ​ർ; ഇ​ന്ത്യ​ക്ക് ജ​യം, പ​ര​മ്പ​ര

09:07 AM Jul 25, 2022 | Deepika.com
പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: ആ​വേ​ശം അ​വ​സാ​ന ഓ​വ​റോ​ളം കൂ​ട്ടി​നെ​ത്തി​യ ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​ക്ക് രണ്ട് വി​ക്ക​റ്റ് ജ​യം. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 49.4 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. അ​ർ​ധ​സെ​ഞ്ചു​റി​യും ഒ​രു വി​ക്ക​റ്റും നേ​ടി​യ അ​ക്സ​ർ പ​ട്ടേ​ലാ​ണ് ക​ളി​യി​ലെ കേ​മ​ൻ. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര (2-0) ഇ​ന്ത്യ ഉ​റ​പ്പി​ച്ചു.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ അ​ക്സ​ർ പ​ട്ടേ​ൽ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടാ​ണ് ഇ​ന്ത്യ​ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ 44.1 ഓ​വ​റി​ൽ ആ​റി​ന് 256 റ​ൺ​സെ​ന്ന നി​ല​യി​ലേ​ക്ക് ത​ക​ർ​ന്നു. ഇ​തോ​ടെ തോ​ൽ​വി മ​ണ​ത്തെ​ങ്കി​ലും ര​ക്ഷ​ക​നാ​യി അ​ക്സ​ർ എ​ത്തു​ക​യാ​യി​രു​ന്നു. വാ​ല​റ്റ​ക്കാ​രെ കൂ​ട്ടു​പി​ടി​ച്ച് അ​വ​സാ​ന ആ​റു ഓ​വ​റു​ക​ളി​ൽ അ​ക്സ​ർ പ​ട്ടേ​ൽ ക​ത്തി​ക്ക​യ​റി​യ​തോ​ടെ ജ​യം ഇ​ന്ത്യ​ക്കൊ​പ്പം നി​ന്നു. കൈൽ മി​ൽ​സി​നെ സി​ക്സ​ർ പ​റ​ത്തി​യാ​ണ് അ​ക്സ​ർ ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ച​ത്.

35 പ​ന്തി​ൽ അ​ഞ്ച് സി​ക്സും മൂ​ന്നു ഫോ​റും സ​ഹി​തം 64 റ​ൺ​സു​മാ​യി അ​ക്സ​ർ പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ​ക്കാ​യി ശ്രേ​യ​സ് അ​യ്യ​ർ (63) സ​ഞ്ജു സാം​സ​ൺ‌ (54), ശു​ഭ്മാ​ൻ ഗി​ൽ (43) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. സ​ഞ്ജു​വി​ന്‍റെ ക​ന്നി ഏ​ക​ദി​ന അർധസെ​ഞ്ചു​റി​യാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് മ​ണ്ണി​ൽ നേ​ടി​യ​ത്. നാ​ലാം വി​ക്ക​റ്റി​ൽ സ​ഞ്ജു-​ശ്രേ​യ​സ് കൂ​ട്ടു​കെട്ട് (99 റ​ൺ​സ്) വി​ജ​യ​ത്തി​ലേ​ക്കു​ള്ള അ​ടി​ത്ത​റ പാ​കി​യ​ത്. വി​ൻ​ഡീ​സി​ന് വേ​ണ്ടി അ​ൽ​സാ​രി ജോ​സ​ഫ് കൈ​ൽ മേ​യേ​ഴ്സ് എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​തം നേ​ടി.

നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത വി​ൻ​ഡീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 311 റ​ണ്‍​സെ​ടു​ത്തു. ഓ​പ്പ​ണ​ർ ഷാ​യ് ഹോ​പ്പി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് വി​ൻ​ഡീ​സ് മി​ക​ച്ച നി​ല​യി​ലെ​ത്തി​യ​ത്. ഹോ​പ്പി​ന്‍റെ 100-ാം രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​മാ​യി​രു​ന്നു. 135 പ​ന്തി​ൽ ഹോ​പ്പ് 115 റ​ണ്‍​സ് നേ​ടി. നി​ക്കോ​ളാ​സ് പു​രാ​ൻ (74) അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. കൈ​ൽ മേ​യേ​ഴ്സ് 39 റ​ണ്‍​സും ഷ​മ​ർ ബ്രൂ​ക്സ് 35 റ​ണ്‍​സും നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി ഷാ​ർ​ദു​ൽ താ​ക്കൂ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.