നെടുമ്പാശേരിയിൽനിന്നും സ്വർണം പിടികൂടി
10:07 PM Jul 24, 2022 | Deepika.com
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച് കടത്തിയ 1,162 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽനിന്നും വന്ന മലപ്പുറം എടപ്പാൾ സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്.