പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പയിലെ സദാചാര ആക്രമണത്തില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി. കരിമ്പ സ്വദേശികളായ ഷമീര്‍, അക്ബര്‍ അലി, പനയമ്പാടം സ്വദേശി ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കരിമ്പ എച്ച്എസ്എസ് ഹൈസ്ക്കൂളിലെ വിദ്യാർഥികള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം സദാചാര ആക്രമണമുണ്ടായത്. വൈകീട്ട് സ്കൂള്‍ വിട്ട ശേഷംസമീപത്തെ ബസ് സ്റ്റോപില് ബസ് കാത്ത് ഇരിക്കുകയായിരുന്ന കുട്ടികളെ സദാചാര പോലീസ് ചമഞ്ഞെത്തിയ നാട്ടുകാര്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി.
കരിമ്പയിലെ സദാചാര ആക്രമണം; മൂന്ന് പേര് കൂടി അറസ്റ്റില്‍
09:48 PM Jul 24, 2022 | Deepika.com