അമൃത്സർ: വിമാന യാത്രക്കിടെ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഡാനിഷാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലക്നോവിൽനിന്നും ശ്രീനഗറിലേക്കു പോയ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
യാത്രയ്ക്കിടെ ഇയാൾ എയർ ഹോസ്റ്റസുമായി തർക്കമുണ്ടായി. തുടർന്ന് ഇയാൾ ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി. സഹികെട്ട എയർഹോസ്റ്റസ് സംഭവം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
വിമാനം അമൃത്സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വിമാനത്തിൽ എയർഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
08:49 PM Jul 24, 2022 | Deepika.com