ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാജ്യവ്യാപക സത്യാഗ്രഹത്തിന് ഒരുങ്ങി കോണ്‍ഗ്രസ്.
രാജ്യവ്യാപകമായി സമാധാനമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഡൽഹിയിലെ സത്യാഗ്രഹത്തിൽ എല്ലാ എംപിമാരും എഐസിസി അംഗങ്ങളും പങ്കെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നാഷണൽ ഹെറാൾഡ് കേസിലാണ് സോണിയ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച ഇഡി മൂന്ന് മണിക്കൂർ സോണിയയെ ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സത്യാഗ്രഹം
08:20 PM Jul 24, 2022 | Deepika.com