ശ്രീ​റാ​മി​ന്‍റെ നി​യ​മ​നം: ആ​ല​പ്പു​ഴ​യി​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്

06:21 PM Jul 24, 2022 | Deepika.com
ആ​ല​പ്പു​ഴ: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റാ​യി നി​യ​മി​ച്ച​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്. ശ്രീ​റാ​മി​നെ ക​ള​ക്ട​റാ​യി നി​യ​മി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ്ണ സം​ഘ​ടി​പ്പി​ക്കും.

ശ്രീ​റാ​മി​ന്‍റെ നി​യ​മ​ന​ത്തി​നെ​തി​രെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​സ്ലിം​ലീ​ഗ് നേ​താ​വ് എ.​എം. ന​സീ​ർ എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.