നു​ണ ബോം​ബു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കു​വാ​ൻ, ക​ണ​ക്കു​ക​ൾ സം​സാ​രി​ക്ക​ട്ടെ; മു​ഹ​മ്മ​ദ് റി​യാ​സ്

05:49 PM Jul 24, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി യ​ശ്വ​ന്ത് സി​ന്‍​ഹ​ക്ക് ല​ഭി​ച്ച​ത് റെ​ക്കോ​ര്‍​ഡ് വോ​ട്ടും വോ​ട്ടു വി​ഹി​ത​വു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​ക്ക​ള്‍​ക്ക് ല​ഭി​ച്ച വോ​ട്ടി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്:-

"നു​ണ ബോം​ബു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കു​വാ​ൻ,
ക​ണ​ക്കു​ക​ൾ സം​സാ​രി​ക്ക​ട്ടെ."

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യം ച​ല​നം സൃ​ഷ്ടി​ച്ചി​ല്ല എ​ന്ന് നു​ണ​ഫാ​ക്ട​റി​ക​ളി​ൽ നി​ന്ന് നി​ര​ന്ത​ര​മാ​യി ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ നി​ര​യു​ടെ ഐ​ക്യം ത​ക​ർ​ത്ത് ബി​ജെ​പി വ​ലി​യ മേ​ധാ​വി​ത്യം നേ​ടി​യെ​ന്ന നി​ല​യി​ലു​ള്ള ഇ​ത്ത​രം സം​ഘ​ടി​ത പ്ര​ച​ര​ണ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി​രു​ന്നു.

രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അം​ഗീ​ക​രി​ക്കു​ന്നു.
ഇ​ന്ത്യ​യു​ടെ പ​തി​ന​ഞ്ചാം രാ​ഷ്ട്ര​പ​തി​യാ​യ
ബ​ഹു​മാ​ന്യ​യാ​യ ദ്രൗ​പ​ദി മു​ർ​മു​വി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു.

എ​ന്നാ​ൽ, ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക്ക​ൾ​ക്ക് ല​ഭി​ച്ച വോ​ട്ടി​ന്‍റെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത്ത​വ​ണ​ത്തെ സ്ഥാ​നാ​ർ​ഥി ശ്രീ ​യ​ശ്വ​ന്ത്സി​ൻ​ഹ​ക്ക് ല​ഭി​ച്ച​ത് റെ​ക്കോ​ർ​ഡ് വോ​ട്ടും വോ​ട്ടു വി​ഹി​ത​വു​മാ​ണ് എ​ന്ന​ത് തി​രി​ച്ച​റി​യാ​നാ​കും.

ക​ണ​ക്കു​ക​ൾ ശ​ബ്ദി​ക്ക​ട്ടെ...
നു​ണ ബോം​ബു​ക​ൾ ത​ക​ര​ട്ടെ...
-പി ​എ മു​ഹ​മ്മ​ദ് റി​യാ​സ് -