പാറ്റ്ന: ബിഹാറിലെ സരണ്‍ മേഖലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖുദായ് ബാഗ് ഗ്രാമത്തിലെ ഷബീർ ഹുസൈൻ എന്ന പടക്ക നിർമാതാവിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വീടിനുള്ളിൽ പടക്കങ്ങൾ നിർമിക്കവെയാണ് അപകടം.
തുടർച്ചയായ സ്ഫോടനങ്ങൾ മൂലം വീടിന്റെ ഒരു ഭാഗം തകർന്നുവീണു. വീടിനുള്ളിൽ കുടുങ്ങിപ്പോയ ആളുകളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പടക്ക നിർമാണശാലയിൽ സ്ഫോടനം: മൂന്ന് പേർ മരിച്ചു
05:52 PM Jul 24, 2022 | Deepika.com