കണ്ണൂരിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

02:20 PM Jul 24, 2022 | Deepika.com
കണ്ണൂർ: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കണ്ണൂർ മാടായി ചൂട്ടാട് അഴിമുഖത്താണ് സംഭവം. ബീച്ച് റോഡ് സ്വദേശി ജോണി (55) ആണ് മരിച്ചത്. ഫൈബർ വള്ളമാണ് മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.