സമനില തെറ്റിയ സർക്കാരിന്‍റെ സമനില തെറ്റിയ തീരുമാനം; ശ്രീറാമിന്‍റെ നിയമനത്തില്‍ കെ.സി

02:21 PM Jul 24, 2022 | Deepika.com
കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിനെതിരേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സമനില തെറ്റിയ പിണറായി സർക്കാരിന്‍റെ സമനില തെറ്റിയ തീരുമാനമാണിതെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്ടെ ചിന്തൻ ശിബിരത്തിൽ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാത്തത് പാർട്ടി പരിശോധിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. എല്ലാവരും ഒന്നിച്ച് പോകേണ്ട കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.