ഡൽഹിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു

02:21 PM Jul 24, 2022 | Deepika.com
ന്യൂഡൽഹി: ഡൽഹിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 വയസുകാരനാണ് രോഗം ബാധിച്ചത്. ഇയാൾക്ക് വിദേശയാത്രാ പശ്ചാത്തലമില്ല.

രോഗിയെ ഡൽഹി മൗലാന ആസാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിന് പുറത്തെ രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് കേസാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.