ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ മൂന്ന് നില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുസ്തഫാബാദിലെ വ്യാപാരി സുലൈമാന്റെ മകൻ സൂഫിയാൻ(20) ആണ് മരിച്ചത്. സുലൈമാനെയും മറ്റ് കുടുംബാംഗങ്ങളെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
ബാബു നഗർ ചാനെവാലി തെരുവിൽ സ്ഥിതി ചെയ്യുന്ന ഷമീം അഹ്മദിന്റെ കെട്ടിടമാണ് പുലർച്ചെ അഞ്ച് മണിയ്ക്ക് തകർന്നുവീണത്. കച്ചവടക്കാരനായ സുലൈമാനും കുടുംബവും നാല് വർഷമായി വാടകയ്ക്ക് വസിക്കുന്ന കെട്ടിടമാണിത്.
ഡൽഹിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു
11:20 AM Jul 24, 2022 | Deepika.com