ലോ​ക അത്‍ലറ്റിക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: എ​ൽ​ദോ​സി​നും രോ​ഹി​തി​നും മെ​ഡ​ലി​ല്ല

11:20 AM Jul 24, 2022 | Deepika.com
യു​ജി​ൻ: ലോ​ക അത്‍ലറ്റിക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നീ​ര​ജ് ചോ​പ്ര വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ദി​ന​ത്തി​ൽ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കി​റ​ങ്ങി​യ മ​റ്റു ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് നി​രാ​ശ. ട്രി​പ്പി​ൾ ജം​പ് താ​രം എ​ൽ​ദോ​സ് പോ​ളി​നും ജാ​വ​ലി​ൻ ത്രോ ​താ​രം രോ​ഹി​ത് യാ​ദ​വി​നും മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നാ​യി​ല്ല.

മ​ല​യാ​ളി താ​ര​മാ​യ എ​ൽ​ദോ​സ് 16.79 മീ​റ്റ​ർ ദൂ​രം ക​ണ്ട​ത്തി ഒ​ന്പ​താ​മ​താ​യി ട്രി​പ്പി​ൾ ജം​പ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി. ല​ഭ്യ​മാ​യ മൂ​ന്ന് അ​വ​സ​ര​ങ്ങ​ളി​ൽ 16.37 മീ​റ്റ​ർ, 16.79 മീ​റ്റ​ർ, 13.86 മീ​റ്റ​ർ എ​ന്നീ ദൂ​ര​ങ്ങ​ൾ എ​ൽ​ദോ​സ് ക​ണ്ടെ​ത്തി.

17.95 ദൂ​രം ചാ​ടി​യ പോ​ർ​ചു​ഗ​ലി​ന്‍റെ പെ​ദ്രോ പി​ക്കാ​ർ​ദോ സ്വ​ർ​ണ​വും ബു​ർ​ക്കി​നോ ഫാ​സോ താ​രം ഹ്യു​ഗു​സ് സാം​ഗോ വെ​ള്ളി​യും നേ​ടി. ചൈ​ന​യു​ടെ സൂ ​യാ​മിം​ഗി​നാ​ണ് വെ​ങ്ക​ലം.

നീ​ര​ജ് ചോ​പ്ര​യു​ടെ സ​ഹ​താ​രം രോ​ഹി​ത് യാ​ദ​വ് 78.72 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ജാ​വ​ലി​ൻ എ​ത്തി​ച്ച് 10-ാം സ്ഥാ​ന​ത്ത് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി. യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ 80.42 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി​യ താ​ര​ത്തി​ന് ഫൈ​ന​ലി​ൽ ഈ ​മി​ക​വ് ആ​വ​ർ​ത്തി​ക്കാ​നാ​യി​ല്ല.