പീച്ചി ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

11:21 AM Jul 24, 2022 | Deepika.com
തൃശൂർ: നീരൊഴുക്ക് തുടരുന്നതിനാൽ പീച്ചി ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ഞായറാഴ്ച രാവിലെ10ന് 2.5 സെന്‍റീമീറ്റർ കൂടി തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നിലവിൽ അഞ്ച് സെന്‍റീമീറ്ററാണ് തുറന്നിട്ടുള്ളത്. മണലി, കരുവന്നൂർ പുഴകളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. ദിവസങ്ങളായി പീച്ചി വനമേഖലയിൽ ശക്തമായ മഴ തുടരുകയാണ്.