പാലക്കാട്: സ്കൂളിന് സമീപത്തെ വെയിറ്റിംഗ് ഷെഡിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കരിമ്പ അങ്ങാടിക്കാട്ടിൽ വീട്ടിൽ സിദ്ധിഖ്, പീരക്കാട്ടിൽ വീട്ടിൽ ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കരിമ്പ എച്ച്എസ്എസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചായിരുന്നു ഇരുന്നത്. ഇതിനെ നാട്ടുകാരിൽ ചിലർ എത്തി ചോദ്യം ചെയ്തു. വിദ്യാർഥികളിൽ ചിലർ ചോദ്യം ചെയ്തതോടെ നാട്ടുകാർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഘത്തിലെ കൂടുതലാൾക്കാരെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നതിന് ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
09:54 AM Jul 24, 2022 | Deepika.com